Arun Kavungal

സത്യമായിട്ടും ഞാന്‍ ആരാണെന്ന് എനിക്കറിയില്ല. ഞാനും അതിനുള്ള
ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്. ഈ ജന്മം കൊണ്ട് അതിന് കഴിയുമെന്ന്
കരുതുന്നുമില്ല...
.

എന്നാലും എന്നെ കുറിച്ച് ഇത്രയും പറയാം.
ഒരു മഴയായ്‌ പെയ്യാനും പുഴയായ് ഒഴുകാനും ആകാശമായി കുട ചൂടാനും
ആഗ്രഹിക്കുന്ന ഒരാള്‍...
ആള്‍ക്കൂട്ടത്തില്‍ ഏകാന്തതയും ഏകാന്തതയില്‍ ആള്‍ക്കൂട്ടവും തേടുന്നവന്‍...
.

എന്നോട് സൗഹൃദം കൂടാന്‍ വരുന്നവരുടെ ശ്രദ്ധക്ക്.
ഞാന്‍ എന്ന ഭാവം ഉള്ളവര്‍ ദയവായി എന്നെ സുഹൃത്ത്‌ ആക്കാതിരിക്കുക. ഒരു
പക്ഷെ അവരുമായുള്ള സഹവാസം കൊണ്ട് ഞാനും അവരില്‍ ഒരാള്‍ ആയേക്കുമോ എന്ന്
ഭയക്കുന്നു. അല്ലാത്തവരെ ഹൃദയത്തിന്‍റെ ഭാഷയില്‍ സ്വാഗതം ചെയ്യുന്നു.
ഈ ക്ഷണികമായ ജീവിതത്തില്‍ ഇനി ഉണ്ടായേക്കാവുന്ന മുപ്പതോ നാല്‍പ്പതോ വര്‍ഷം നമുക്ക് സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും നല്ല ചങ്ങാതിമാരാകാം...

  • 172 Affection
  • 690 Photo Views
  • 2 Followers
  • 5 Following
  • Malapuram, kerala, India